നഷ്ട ബാല്യം

അന്ന്
അനവരതം
മഴ ധൂളി വീണത്
ഹൃദയത്തിലേക്കായിരുന്നു

കനവിലെ
കളി വഞ്ചി ഇപ്പഴും
തോരാത്ത മഴയില്‍
വഴിയറിയാതെ വിതുമ്പി നില്‍ക്കുന്നു

മഴകുടഞ്ഞൊരുചില്ലയില്‍ നിന്ന്
ഓരോ മഴധൂളിയും
ഇടര്‍ന്നു വീണ്‌
നിഷ്കളങ്കമായി
പെയ്തൊഴിയുന്നത്

നനുനനുത്ത തെന്നലിനു
നനഞ്ഞ മണ്ണിന്റെ
സുഗന്ധമാസ്വധിക്കാനാണ്

ഹൃദയം
കവിഞ്ഞൊരുസ്മൃതിമഴയില്‍
സ്നേഹം നിറഞ്ഞൊഴുകുന്നത്
നിര്‍ന്നിമേഷനായി നോക്കി നിന്ന
ബാല്യകാലമുണ്ട്

മഴ തോരാതെ
പെയ്തിറങ്ങുമ്പോഴും
നനഞു കുതിര്‍ന്നൊരു
കളി വഞ്ചി തിരിഞൊഴുകി പോകുന്നത്‌
സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത നിന്‍
ബാല്യകാല ത്തിലൂടെയാണ്

No comments:

Post a Comment