തളിരോര്‍മകള്‍

ഓര്‍മകള്‍ക്കോമനിക്കാന്‍
നിന്‍  മിഴികള്‍ തരൂ ....

ഒരുനിമിഷമെങ്കിലും !

നനവാര്‍ന്ന നിന്‍  കണ്‍തടം
ഞാന്‍ തോര്‍ത്തിടാം.......

ഒറ്റപ്പെടുംപോളും
മിഴികള്‍  നനയരുത്

എന്‍ ഹൃദയത്തോടു ചേര്ന്ന്
നിനക്കിടമുണ്ടാകുമെന്നും .....
  

ചാറ്റല്‍ മഴ


മഴമണ്ണിനീറന്‍ മനസ്‌തന്നിട്ട്

തിരിച്ചെടുക്കുമ്പോള്‍

മേഘങ്ങളുടെ ഹൃദയം തകരുന്നു.

തോരാതെ പെയ്തോഴിയുന്നത്,

നിന്റെ സ്നേഹമാണ്.

നനവായ് പടര്‍ത്തുന്നത്,

നിന്‍റെ സുഗന്ധവും

തമ്മിലറിയാത്തോര്‍







മഴ വെള്ളത്തെ ഇറവെള്ളത്തിന്‌ 

അറിയില്ലെന്നു പറഞ്ഞു.

ഇറവെള്ളത്തെ അറിയില്ലെന്നൊരു

തോടു നിന്നോട് പറഞ്ഞു .

തോടിനെ അറിയില്ലെന്നാ പുഴയൊരു

നുണ നിന്നോടു പറഞ്ഞു.

പുഴയെ അറിയില്ലെന്നാകടലും

തിരകളുയര്‍ത്തിമൊഴിഞ്ഞു .

നമ്മളെ നമ്മള്‍ക്കറിയില്ലന്നു

നമ്മള്‍ പറഞ്ഞതുപോലെ

അറിയില്ലെന്ന് പറഞ്ഞു നടപ്പൂ

തമ്മിലറിഞ്ഞവര്‍ പലരും

കടല്‍




കടല് പോലെയാണ് നീ ....


ആദ്യം തിരകള്‍ കൊണ്ട്

നീ വെറുതെ അസ്വസ്ഥമാക്കി.


തിരകള്‍ക്കപ്പുറം നീ ശാന്തമായിരുന്നു ...

പ്രണയവും സ്നേഹവും കലര്‍ന്ന

നീലാഴി വര്‍ണ്ണം കൊണ്ട് നീ

നിറവാര്‍ന്നൊരു താളം സൃഷ്ട്ടിച്ചു


പിന്നെ


കരയിലേക്ക് നീ തിരിച്ചയച്ചില്ല

പ്രേമത്തിന്‍ തിരമാലകള്‍ കൊണ്ട് മൂടി

നീ ശ്വാസം മുട്ടിച്ചു


സ്നേഹത്തിന്‍റെ തീരവും

പ്രണയത്തിന്‍റെ തിരയും

ഇണ ചേര്‍ന്നൊരോളങ്ങളില്‍ തത്തിക്കളിച്ചങ്ങനെ....


ഓട്ടുവിളക്ക്



എന്റെ വിളക്കിലെ ,
അവസാനത്തെ തിരി 
നാളമിതാ ആളിക്കത്തുന്നു ....


എരിഞ്ഞടങ്ങുവാനിനി
നിമിഷങ്ങള്‍ മാത്രം....


എന്നെ ഇരുളിന് സമ്മാനിച്ച്‌ ,
നീ പോകുമ്പോള്‍....
എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....


എന്റെ കണ്ണുനീര്‍
ഉരുക്കിയൊഴിച്ചു
എത്രയോ വട്ടം
കെടാതെ സൂക്ഷിച്ചതാണ് 
ഞാനിതെന്നറിയുന്നുവോ ....നീ ?